
തൃശൂര്‍: ഫാഷന്‍ ഡിസൈനിംഗിന്‍റെ മറവില്‍ ആമ്പല്ലൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ മരത്താക്കര സ്വദേശി പനമാടന്‍ വീട്ടില്‍ യാഗിന്‍, പുതുക്കാട് ചെങ്ങാലൂര്‍ സ്വദേശി ഉക്കുരു വീട്ടില്‍ ആസ്റ്റിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഫാഷന്‍ ഡിസൈനറാണെന്ന് പരിചയപ്പെടുത്തി യാഗിനാണ് ആമ്പല്ലൂരില്‍ ലോഡ്ജ് എടുത്ത് താമസിച്ചിരുന്നത്.
വസ്ത്രങ്ങളുടെയും ഷൂസുകളുടെയും ഡിസൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളുടെ ജീവനക്കാരന്‍ എന്ന വ്യാജേന ആസ്റ്റിന്‍ ദിനംപ്രതി ഇയാളെ സന്ദര്‍ശിക്കാനായി വരികയും രണ്ടു പേരും ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ബന്ധപ്പെട്ട് റൂമിലേക്കെത്തിച്ച് എംഡിഎംഎ വില്‍പ്പന നടത്തുകയുമായിരുന്നു. ഇവര്‍ക്ക് ബംഗളൂരവിൽ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യാഗിന്‍ രണ്ട് തവണ എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ചതിന് പിടിയിലായിട്ടുണ്ട്. ആസ്റ്റിന്‍ സിനിമാ തീയറ്ററില്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ചാലക്കുടി സ്റ്റേഷനിലെ കേസില്‍ പ്രതിയാണ്. പുതുക്കാട് എസ്.ഐ പി.വി പാട്രിക്, ജി.എസ്.ഐ മാരായ ലിയാസ്, വിശ്വനാധന്‍, ഗ്രേഡ് സീനിയര്‍ സി.പി.ഒമാരായ, ദീപക്, ബിനോയ്, ബേസില്‍ ഡേവിഡ്, ഡാന്‍സാഫ് സംഘാഗങ്ങളായ സതീശന്‍ മഠപ്പാട്ടില്‍, എ.യു റെജി, വി.യു സില്‍ജോ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam