കോട്ടയം പൊൻകുന്നത്ത് കള്ളുഷാപ്പിൽ മോഷണം. ഷാപ്പിന്റെ ഭിത്തിയുടെ വിടവിലൂടെ കമ്പി ഇറക്കി ആണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കോട്ടയം: പൊൻകുന്നത്ത് കള്ളുഷാപ്പിൽ നിന്ന് കള്ള് മോഷ്ടിച്ചു. ഷാപ്പിന്റെ ഭിത്തിയുടെ വിടവിലൂടെ കമ്പി ഇറക്കിയാണ് കള്ളുകുപ്പി എടുത്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് സംശയം. ഒരാൾ കള്ളുകുപ്പി എടുക്കുമ്പോൾ മറ്റൊരാൾ ടോർച് അടിച്ചു കൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

YouTube video player