
കോഴിക്കോട് : കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി. വൈകുന്നേരം 6 മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാനവും, രാത്രി 10.10 ന് കരിപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.
കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി