
തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴക്കുഴിൽ വീണ് രണ്ടര വയസുകാരി മരിച്ചു. കിളിമാനൂർ അടയമൺ വയ്യാറ്റിൻകരയിലാണ് ദാരുണ സംഭവമുണ്ടായത്. വെള്ളാരംകുന്ന് വീട്ടിൽ രാജീവ് -വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറകിലുള്ള മഴക്കുഴിൽ കുട്ടിയെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read: വടക്കൻ കേരളത്തിൽ രാത്രിയും മഴ തുടരും; പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത, മഴക്കെടുതി തുടരുന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam