
കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. രണ്ട് കേസുകളിലായി കേണിച്ചിറയിലും തലപ്പുഴയിലുമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ നടവയൽ പാടിയമ്പം പാണ്ടിപ്പിള്ളിൽ വീട്ടിൽ ഷാജി വർഗീസ് (50) നെ യാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കോട്ടത്തറ മെച്ചന രാജീവ് നഗർ ബിജു (20) വിനെയാണ് പൊലീസ് പിടികൂടിയത്. തലപ്പുഴ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 24 ന് ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More : അയൽവീട്ടിലെ പ്ലഗ് നന്നാക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു; സംഭവം തൃശ്ശൂർ കാഞ്ഞാണിയിൽ