
അരൂർ: കെഎസ്ആർടിസി ബസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച രണ്ട് പേർ പിടിയിൽ. അരൂർ തിരുത്താളിൽ ആകാശ് (20), അറക്കൽ ആൽവിൽ (22) എന്നിവരാണ് പിടിയിലായത്. ഡ്രൈവർ ഹരികൃഷ്ണനാണ് (30) മർദ്ദനമേറ്റത്.
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. ബൈക്കിന് കടന്നു പോകുന്നതിന് വഴി കൊടുത്തില്ലെന്ന കാരണം പറഞ്ഞ് അരൂർ പള്ളി സ്റ്റോപ്പിൽ സിഗ്നൽ കാത്തുകിടന്ന ബസിന്റെ മുന്നിൽ ബൈക്ക് നിർത്തി തടയുകയായിരുന്നു.
ഹരികൃഷ്ണനെ മർദ്ദിക്കുകയും ബസിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചുവെന്നുമാണ് പരാതി. ഡ്രൈവറുടെ കഴുത്തിൽ കിടന്ന മാല പിടിവലിയിൽ പൊട്ടിയിട്ടുണ്ട്. വാഹനത്തിന് അയ്യായിരം രൂപയുടെ കേടുപാടുണ്ടായി. കൂടാതെ ട്രിപ്പും മുടങ്ങി. സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കും.
Read Also: മത്സരിച്ചോടിയ സ്വകാര്യ ബസിന് എട്ടിന്‍റെ പണിയുമായി നാട്ടുകാര്‍
വീണ്ടും ബസ് അപകടം: മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ബസിടിച്ചു പരുക്കേറ്റ് വിദ്യാര്‍ത്ഥിനി റോഡിൽ; കാഴ്ചക്കാരായി ജനം !
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam