മദ്യപിച്ചെത്തി, കലുങ്കിലിരുന്നവരുമായി വഴക്ക്; കൊല്ലത്ത് യുവാക്കളുടെ തമ്മിൽ തല്ല്, 4 പേർക്ക് പരിക്കേറ്റു

Published : Jun 07, 2024, 02:07 AM IST
മദ്യപിച്ചെത്തി, കലുങ്കിലിരുന്നവരുമായി വഴക്ക്; കൊല്ലത്ത് യുവാക്കളുടെ തമ്മിൽ തല്ല്, 4 പേർക്ക് പരിക്കേറ്റു

Synopsis

മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെച്ചൊല്ലിയായിരുന്നു തമ്മിൽ തല്ല്. ബൈക്കിലെത്തിയവർ ഫോണിൽ വിളിച്ച് ആളെ കൂട്ടി നാട്ടുകാരായ യുവാക്കളെ അക്രമിക്കുകയായിരുന്നു.

ചാത്തന്നൂർ: കൊല്ലം ചാത്തന്നൂരിൽ യുവാക്കൾ മദ്യലഹരിയിൽ തമ്മിൽ തല്ലി. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ചാത്തന്നൂർ താഴം ആനന്ദഗിരി മുരുകക്ഷേത്രത്തിന് മുന്നിലായിരുന്നു യുവാക്കളുടെ ഏറ്റുമുട്ടൽ. കലുങ്കിൽ ഇരിക്കുകയായിരുന്ന യുവാക്കളും ബൈക്കിലെത്തിയ മൂവർ സംഘവുമായി പരസ്പരം അസഭ്യം പറഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെച്ചൊല്ലിയായിരുന്നു തമ്മിൽ തല്ല്. ബൈക്കിലെത്തിയവർ ഫോണിൽ വിളിച്ച് ആളെ കൂട്ടി നാട്ടുകാരായ യുവാക്കളെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ് നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ എട്ടു പേർക്കെതിരെ കേസെടുത്ത ചാത്തന്നൂർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

ചാത്തന്നൂർ ഈസ്റ്റ് സ്വദേശി 25 വയസുള്ള മുഹമ്മദ് ആഷിക്, മീനാട് സ്വദേശി 24 വയസുള്ള മനു അഖിൽ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.  പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഘർഷത്തിൽ സാരമായി പരിക്കേറ്റ നാലുപേർ ചികിൽസയിലാണ്.

Read More : 18 വീൽ ട്രക്ക് ഓടിക്കുന്ന നിഷ ബർക്കത്തിന് ഒരു മോഹം, ആനവണ്ടിയുടെ വളയം പിടിക്കണം! മന്ത്രി ഗണേഷിന്‍റെ പച്ചക്കൊടി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി