കാലടിയിൽ നിർത്തിയിട്ട ബസിന്റെ ചില്ല് തകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ

Published : Sep 29, 2019, 04:26 PM IST
കാലടിയിൽ നിർത്തിയിട്ട ബസിന്റെ ചില്ല് തകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ

Synopsis

മേക്കാലടി പുളിക്കൽ വീട്ടിൽ പി ബി സുനീറിന്റെ വിനായക, ശ്രേയസ് ബസുകളാണ് പ്രതികൾ അടിച്ച് തകർത്തത്. ബസ് ഉടമയുമായി ഉണ്ടായ തർക്കമാണ് ബസുകൾ ആക്രമിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം: എറണാകുളം കാലടിയിൽ നിർത്തിയിട്ട ബസിന്‍റെ ചില്ലുകൾ തകർത്ത കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര സ്വദേശി ബിബിൻ, ശ്രീഭൂതപുരം സ്വദേശി അനീഷ് എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാലടിയിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസ്സുകളുടെ ചില്ലുകൾ പ്രതികളായ ബിബിനും അനീഷും അടിച്ച് തകർത്തത്. പ്രതികളുടെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. 

ഇതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന മറ്റ് രണ്ട് ബസുകളിലെ ജീവനക്കാരാണ് ഇവർ. മേക്കാലടി പുളിക്കൽ വീട്ടിൽ പി ബി സുനീറിന്റെ വിനായക, ശ്രേയസ് ബസുകളാണ് പ്രതികൾ അടിച്ച് തകർത്തത്. ബസ് ഉടമയുമായി ഉണ്ടായ തർക്കമാണ് ബസുകൾ ആക്രമിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്