ഓട്ടോയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന, പൊതികളാക്കി കച്ചവടം നടത്തിവന്ന രണ്ട് പേർ പിടിയിൽ

Published : Jun 09, 2025, 11:43 AM IST
Nedumangad Ganja

Synopsis

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് രണ്ട് പേരും കുടുങ്ങിയത്.

തിരുവനന്തപുരം: നെടുമങ്ങാടും പരിസര പ്രദേശങ്ങളിലുമായി ഓട്ടോറിക്ഷയിൽ കറങ്ങനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവർ പിടിയിലായി. തിരുവനന്തപുരം റൂറൽ പൊലീസ് ഡാൻസാഫ് ടീം നടത്തിയ ലഹരി പരിശോധനയിലാണ് കഞ്ചാവ് പൊതികൈവശം വച്ച പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ , പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെ പിടികൂടിയത്.

ഇരുവരും സ്ഥിരമായി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസ് ടീം അംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പിന്നാലെ ഇവരെ പിടികൂടുകയും ചെയ്തു.

രണ്ട് ദിവസം മുമ്പ് മറ്റൊരു സംഭവത്തിൽ ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചിരുന്നു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷിന്റെ കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ ഇരട്ടയാർ പ‌ഞ്ചായത്തിലെ ഒൻപതാം വാർഡ് അംഗമാണ്. ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കടയിൽ നടത്തിയ തിരച്ചിലിലാണ് ക‌ഞ്ചാവ് കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ