സ്ലിപ്പുകളിൽ തിരിമറി, ബാങ്കിനെ പറ്റിച്ചത് 2 വർഷത്തോളം, എടിഎമ്മുകളില്‍ നിക്ഷേപിക്കാനേൽപ്പിച്ച 28 ലക്ഷം കവർന്നു

Published : Apr 08, 2025, 09:23 AM IST
സ്ലിപ്പുകളിൽ തിരിമറി, ബാങ്കിനെ പറ്റിച്ചത് 2 വർഷത്തോളം, എടിഎമ്മുകളില്‍ നിക്ഷേപിക്കാനേൽപ്പിച്ച 28 ലക്ഷം കവർന്നു

Synopsis

എടിഎമ്മുകളില്‍ നിക്ഷേപിക്കാന്‍ ബാങ്ക് ഏല്‍പ്പിക്കുന്ന മുഴുവന്‍ തുകയും നിക്ഷേപിക്കാതെ വിത്ത്‌ഡ്രോവല്‍ അക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പുകളില്‍ (Withdrawal acknowledgement Slips) തിരുത്തലുകള്‍ വരുത്തി ഒറിജിനല്‍ ആണെന്ന് വ്യാജേന ബത്തേരി ബ്രാഞ്ചില്‍ സമര്‍പ്പിക്കുകയായിരുന്നു

സുല്‍ത്താന്‍ബത്തേരി: എടിഎമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്‌സിക്യൂട്ടീവുകള്‍ പിടിയില്‍. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ആര്‍. നിധിന്‍രാജ് (34), മേപ്പാടി ലക്കിഹില്‍ പ്ലാംപടിയന്‍ വീട്ടില്‍ പി.പി. സിനൂപ് (31)എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. കേരള ഗ്രാമിണ്‍ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡല്‍ ബ്രാഞ്ചിലെ ജോലിക്കാരായിരുന്ന ഇരുവരും കൂടി 28 ലക്ഷം രൂപയാണ് കവര്‍ന്നത്. 2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍  വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.

എടിഎമ്മുകളില്‍ നിക്ഷേപിക്കാന്‍ ബാങ്ക് ഏല്‍പ്പിക്കുന്ന മുഴുവന്‍ തുകയും നിക്ഷേപിക്കാതെ വിത്ത്‌ഡ്രോവല്‍ അക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പുകളില്‍ (Withdrawal acknowledgement Slips) തിരുത്തലുകള്‍ വരുത്തി ഒറിജിനല്‍ ആണെന്ന് വ്യാജേന ബത്തേരി ബ്രാഞ്ചില്‍ സമര്‍പ്പിക്കുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്. ബത്തേരി ഗ്രാമീണ്‍ ബാങ്ക് സീനിയര്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ