ടെമ്പോ ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു; രണ്ടുപേർ അറസ്റ്റിൽ

Published : Jan 07, 2020, 05:39 PM IST
ടെമ്പോ ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു; രണ്ടുപേർ അറസ്റ്റിൽ

Synopsis

 ടെമ്പോ ട്രാവലര്‍ ഡ്രൈവറായ അജുലാലിനെ(42) ആക്രമിച്ചാണ് പ്രതികൾ 4500 രൂപ കവര്‍ന്നത്. 

ആലപ്പുഴ: ടെമ്പോ ട്രാവലര്‍ ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ടുപേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ടെമ്പോ ട്രാവലര്‍ ഡ്രൈവറായ അജുലാലിനെ(42) ആക്രമിച്ചാണ് പ്രതികൾ 4500 രൂപ കവര്‍ന്നത്. 

മണ്ണഞ്ചേരി ആഫിക് മന്‍സിലില്‍ ഹാരിസ്(48), കാഞ്ഞിരംചിറ തെക്കേ പുളിക്കല്‍ പ്രശാന്ത്(25) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഡ്രൈവര്‍ക്ക് ആളുകളെ അറിയാത്തതിനാല്‍ പരിസരത്തുണ്ടായിരുന്നവരില്‍ നിന്നും അന്വേഷിച്ച ശേഷമാണ് എസ്‌ഐ പി.പി. ജോണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രശാന്തിനെ വീട്ടില്‍ നിന്നും രാത്രിയോടെ പിടികൂടിയത്. ആക്രമണത്തിനിരയായ ഡ്രൈവര്‍, പ്രശാന്തിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ബോട്ട് ജെട്ടി പരിസരത്തു നിന്നാണ് ഹാരിസിനെ ഇന്നലെ രാവിലെ പിടിച്ചകൂടിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണൂരില്‍ എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പയ്യന്നൂരിലെ ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ചെടിച്ചട്ടികൾ നശിപ്പിച്ചത് ബന്ധു; സിപിഎമ്മിൻ്റെ വാദം തള്ളി പൊലീസ്