
കോഴിക്കോട്: കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പൊലീസിന്റെ പിടിയിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം (36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്.
ഇഷാമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടുന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിഐ കെ.പ്രജീഷ്, എസ്ഐമാരായ സജു,ബേബി മാത്യു, സിപിഒ ശ്രീജിത്ത് തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Read also: കിച്ച സുദീപ് പറ്റിച്ചെന്ന് നിര്‍മ്മാതാവ്; 10 കോടിക്ക് മാനനഷ്ട കേസിന് നടപടി തുടങ്ങി സുദീപ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam