ആലപ്പുഴയിൽ ഡോമിനോർ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ പിടിയിൽ, ബൈക്കും കസ്റ്റഡിയിൽ; എക്സൈസ് സംഘം കണ്ടെത്തിയത് 1.25 കിലോ കഞ്ചാവ്

Published : Apr 25, 2026, 01:29 PM IST
Ganja case

Synopsis

ആലപ്പുഴയിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.25 കിലോ കഞ്ചാവ് പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്ത സംഘം, പ്രതികളിലൊരാൾ മുൻപും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു.

ആലപ്പുഴ: രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി (24), ഷാരോൺ (23) എന്നിവരാണ് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ വലയിലായത്. പ്രതികളിൽ നിന്ന് 1.25 കിലോ കഞ്ചാവ് കണ്ടെത്തി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL 82 A 6993 എന്ന നമ്പറിലുള്ള ഡൊമിനർ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 

പിടിയിലായ ശ്രീഹരി മുൻപും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇൻസ്പെക്ടർ സി പി ദിലീപ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ബിനു എം സി, കെ ആർ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. പ്രതികളുടെ കഞ്ചാവ് ബന്ധമടക്കം തുടരന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ട് വർഷത്തോളമായി പൈവളികെയിലെ തോട്ടത്തിൽ പണി, ജമാലുദ്ദീൻ കൊലക്കേസ് പ്രതിയെന്ന് ആരുമറിഞ്ഞില്ല; ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ പിടിയിൽ
മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി