വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട; ലോറിയില്‍ കടത്തിയ 60 ലക്ഷവുമായി രണ്ട് പേര്‍ അറസ്റ്റില്‍

Web Desk   | Asianet News
Published : Jul 01, 2020, 08:44 PM ISTUpdated : Jul 01, 2020, 08:48 PM IST
വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട; ലോറിയില്‍ കടത്തിയ 60 ലക്ഷവുമായി രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പേപ്പര്‍കെട്ടുകള്‍ കൊണ്ടു പോകുകയായിരുന്ന ലോറിയുടെ ക്യാബിനുള്ളില്‍ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 

കല്‍പ്പറ്റ: ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത പണവുമായി ഡ്രൈവറും സഹായിയും അറസ്റ്റില്‍. വാളവയല്‍ പയ്യാനിക്കല്‍ രാജന്‍ (58), കുപ്പാടി പള്ളിപറമ്പില്‍ ചന്ദ്രന്‍ (58) എന്നിവരാണ് അറസ്റ്റിലായത്. മീനങ്ങാടി പൊലീസ് ദേശീയപാത കടന്നുപോകുന്ന കൊളഗപ്പാറയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്.

മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പേപ്പര്‍കെട്ടുകള്‍ കൊണ്ടു പോകുകയായിരുന്ന ലോറിയുടെ ക്യാബിനുള്ളില്‍ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഒരു കോടിയിലേറെ രൂപയാണ് മതിയായ രേഖകളില്ലാതെ പിടികൂടിയത്. ഇന്നലെ 48.6 ലക്ഷം രൂപ കര്‍ണാടക അതിര്‍ത്തിയില്‍ പിടികൂടിയിരുന്നു.

Read Also: മുത്തങ്ങയില്‍ എക്‌സൈസിന്‍റെ വന്‍ കുഴല്‍പ്പണവേട്ട; 80 ലക്ഷം രൂപ പിടികൂടി

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട; 37 ലക്ഷം രൂപ പിടിച്ചെടുത്തു

മലപ്പുറത്ത് വന്‍ കുഴല്‍പ്പണവേട്ട; മൂന്നേകാല്‍ കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍

PREV
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ