ഇരുമ്പ് ദണ്ഡും മാരകായുധങ്ങളുമായി ദമ്പതികളുടെ വീട് ആക്രമിച്ചു

Published : Jul 01, 2020, 02:21 PM ISTUpdated : Jul 01, 2020, 02:25 PM IST
ഇരുമ്പ് ദണ്ഡും മാരകായുധങ്ങളുമായി ദമ്പതികളുടെ വീട് ആക്രമിച്ചു

Synopsis

വീടിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത പറമ്പില്‍ തമ്പടിച്ചിരുന്ന സാമൂഹ്യവിരുദ്ധര്‍ വീടിന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദമ്പതികള്‍

ആലപ്പുഴ: ദമ്പതികളുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമണം. പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കല്ലുപുരക്കല്‍ വീട്ടില്‍ ആര്യ- രാജേഷ് ദമ്പതികളുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. സമീപത്തെ ആള്‍ത്താമസമില്ലാത്ത പറമ്പില്‍ തമ്പടിച്ചിരുന്ന സാമൂഹ്യവിരുദ്ധര്‍ വീടിന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദമ്പതികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

Read more: മത്സ്യക്കച്ചവടക്കാരന് കൊവിഡ്; മാവേലിക്കരയിൽ കനത്ത ജാഗ്രത

അക്രമികള്‍ ഇരുമ്പ് ദണ്ഡും മാരകായുധങ്ങളുമായി എത്തി രാജേഷിനെയും തടയാന്‍ ശ്രമിക്കവേ സഹോദരന്‍ ജയേഷിനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണമെന്ന് രാജേഷ് പറഞ്ഞു. സംഭവത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്തു. 

Read more: പൂയംകുട്ടിയിൽ കിണറ്റിൽ വീണ ആനയെ രക്ഷിച്ചു, ബൈക്ക് ചവിട്ടിക്കൂട്ടി ഓടുന്ന കൊമ്പൻ - വീഡിയോ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു
മുടങ്ങിയ ഇൻഷുറൻസ് പോളിസി പുതുക്കാൻ വിളി വന്നാൽ ശ്രദ്ധിക്കണേ, തലസ്ഥാനത്തെ അധ്യാപകന് നഷ്ടമായത് ഒരുലക്ഷം