കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്താൻ ശ്രമം, നിലമ്പൂരിൽ കുഴൽപ്പണവുമായി രണ്ട് പേ‍ര്‍ പിടിയിൽ

Published : Apr 12, 2022, 04:19 PM ISTUpdated : Apr 12, 2022, 04:27 PM IST
കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്താൻ ശ്രമം, നിലമ്പൂരിൽ കുഴൽപ്പണവുമായി രണ്ട് പേ‍ര്‍ പിടിയിൽ

Synopsis

കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് പൊലീസ് പിടിച്ചെടുത്തത്.

പാലക്കാട്: നിലമ്പൂരിൽ ഒന്നരക്കോടിയുടെ കുഴല്‍പണം പിടികൂടി. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് പേരാണ് പൊലീസിന്‍റെ പിടിയിലായത്. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയിൽ ഷബീർ അലി,  എന്നിവരാണ് അറസ്റ്റിലായത്.

കാറില്‍ രഹസ്യ അറകളുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു പണമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് പൊലീസ് പിടിച്ചെടുത്തത്.

ആറുവയസുകാരന് മഡ് റെയ്സിങ് പരിശീലനം: കുട്ടിയുടെ അച്ഛനെതിരെ കേസ്

പാലക്കാട്ട് ആറുവയസുകാരനെ മുതിർന്നവർക്കൊപ്പം മഡ് റേസിംഗ്  പരിശീലനത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസെടുത്തത്. മുതിർന്നവർക്കൊപ്പം ആറുവയസുകാരനും കുഞ്ഞൻ ബൈക്കിൽ അപകടകരമാം വിധം കുതിച്ച് പായുകയാണ്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പാലക്കാട്  സൗത്ത് പൊലീസ് കേസെടുത്തത്. കുട്ടി ഉപയോഗിച്ചത് ടോയ് ബൈക്ക് ആണെങ്കിലും മുതിർന്നവർക്കൊപ്പം അപകടകരമായ രീതിയിൽ പരിശീലനത്തിൽ പങ്കെടുപ്പിച്ചതിനാണ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. 

ഈ മാസം 16,17 തീയതികളിൽ കാടാങ്കോട് നടക്കുന്ന മഡ് റേസിംഗ് മത്സരത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കാടാങ്കോട് ഇന്ദിര പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബ് ആണ് സംഘാടകർ. സംഘാടകരായ ഇന്ദിരാ പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബിനെതിരെയും കേസെടുക്കുമെന്നും സൗത്ത് പൊലീസ് വ്യക്തമാക്കി. മത്സരത്തിനോ പരിശീലനത്തിനോ അനുമതി ലഭിക്കാതെയാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച നടക്കേണ്ട മഡ് റൈസ് മത്സരം അനിശ്ചിതത്വത്തിലായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി