അമ്പൂരി സ്വദേശി ഓട്ടോയുമായി നെയ്യാറ്റിൻകരയിൽ, ബൈക്കിൽ മറ്റൊരാൾ; കടത്തിയത് 3 കിലോയിലധികം കഞ്ചാവ്, 2 പേരെ പൊക്കി

Published : Oct 16, 2025, 07:41 PM IST
Cannabis smuggling

Synopsis

ബൈക്കിൽ കടത്തുകയായിരുന്ന 2.61 കിലോഗ്രാം കഞ്ചാവുമായി തച്ചോട്ടുകാവ് സ്വദേശി വിഷ്ണു.ആർ.എസ് എന്നയാളെയും എക്സൈസ് പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. നെയ്യാറ്റിൻകരയിൽ രണ്ട് കേസുകളിലായി അഞ്ചര കിലോയോയിലധികം കഞ്ചാവ് പിടിച്ചെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 3 കിലോയിലധികം കഞ്ചാവുമായി അമ്പൂരി സ്വദേശി സത്യൻ എന്നയാളെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ്.കെ.വി യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബൈക്കിൽ കടത്തുകയായിരുന്ന 2.61 കിലോഗ്രാം കഞ്ചാവുമായി തച്ചോട്ടുകാവ് സ്വദേശി വിഷ്ണു.ആർ.എസ് എന്നയാളെയും എക്സൈസ് പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ.എ.കെ യുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കേസുകൾ കണ്ടെടുത്ത സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ അരുൺകുമാർ.എം.എസ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് കുമാർ, രജിത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ഷിന്റോ എബ്രഹാം, ശ്രീനു.യു.എസ്, പ്രവീൺ.എം, ജിനേഷ്, മുഹമ്മദ് അനീസ് എന്നിവരും ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി