മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ യുവാക്കളെ കാത്തുനിന്നത് ഒരു സംഘം പൊലീസുകാർ; എംഡിഎംഎ കൈയ്യോടെ പിടികൂടി

Published : Sep 25, 2026, 03:40 PM IST
MDMA

Synopsis

മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ വെച്ച് 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് നാട്ടിൽ ചില്ലറ വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ഈ മാരക ലഹരിമരുന്ന്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മാവേലിക്കര: മാവേലിക്കരയിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് അറസ്റ്റിലായത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ സമയത്ത് ജില്ലാ ഡാൻസാഫ് (DANSAF) ടീമും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളിലാക്കിയ നിലയിലായിരുന്നു മാരക രാസലഹരിയായ എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

വർഷങ്ങളായി ലഹരിക്കച്ചവടം നടത്തുകയും യുവാക്കളെയും കുട്ടികളെയും ലഹരിക്കടിമകളാക്കുകയും ചെയ്യുന്നതായി പ്രതികൾക്കെതിരെ പൊലീസിന് മുൻപ് തന്നെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽനിന്ന് വാങ്ങിയ എംഡിഎംഎ നാട്ടിൽ ചില്ലറ വിൽപന നടത്താനായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അനന്തു സജി നിരവധി ബൈക്ക് മോഷണ കേസുകളിലും പ്രതിയാണ്. ലഹരിക്കെതിരെ ജില്ലയിലുടനീളം ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്.

ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഐ.പി.എസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി അലക്സ് ബേബി, മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. മാവേലിക്കര സ്റ്റേഷൻ ഹൗസ് ഓഫിസര്‍ സബിത ശിവദാസ്, സബ് ഇൻസ്പെക്ടർമാരായ സുധീപ്, അംജദ് ഖാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ നോബിൾ, സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ ശാലിനി എസ്. പിള്ള, സിവിൽ പൊലീസ് ഓഫിസര്‍മാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ക്ഷേത്രങ്ങളിൽ വ്യാപക മോഷണം; ഒരു മാസത്തിനിടെ കള്ളൻ കയറിയത് ആറ് ക്ഷേത്രങ്ങളിൽ
ആലുവയിൽ ട്രെയിൻ ഇറങ്ങി പെരുമ്പാവൂരിലേക്ക് ഓട്ടോയിൽ പോകവേ പിടിയിലായി; സോപ്പുപെട്ടികളിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ