
കൊച്ചി: 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ ( 24 )എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. അസമിൽ നിന്ന് ആലുവയിൽ ട്രെയിൻ ഇറങ്ങി പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്ന വഴിയാണ് ചാലയ്ക്കൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബാഗിൽ മൂന്ന് സോപ്പുപെട്ടി ബോക്സുകളിൽ ആക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
വിൽപ്പന നടത്തി അന്നു തന്നെ അസമിലേക്ക് മടങ്ങി പോകാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഒരു ബോക്സ് ഹെറോയിൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തുന്നത്. ചെറിയ ബോട്ടിലുകളിൽ ആക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരുന്നു. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ആലുവ ഡി വൈ എസ് പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ പി എം ഷമീർ, എസ് ഐ രഞ്ജിത്ത് മാത്യു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam