
പാലക്കാട് : വാളയാറിൽ 130 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. ബെംഗ്ളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് എക്സൈസ് പിടിച്ചെടുത്തത്. തൃശ്ശൂർ ചാവക്കാട് സ്വദേശികളായ ഉമർ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് എംഡിഎംഎ കടത്തിയത്. ബെംഗ്ളൂരുവിൽ നിന്ന് തൃശ്ശൂരിലേക്കായിരുന്നു ഇരുവരുടേയും യാത്ര. രാവിലെ ഏഴരയോടെ, വാളയാറിലെത്തിയ എയർ ബസിലെ എക്സൈസ് പരിശോധനയിലാണ് ലഹരിക്കടത്ത് തടഞ്ഞത്. ഇവരിൽ ഉമർ ഹാരിസ് വിൽപ്പന സംഘത്തിലെ പ്രധാനിയാണെന്നാണ് കണ്ടെത്തൽ. സ്കൂൾ കുട്ടികൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരാണ് ഇരുവരും കുടുങ്ങിയത്. പ്രതികൾ രണ്ടുപേരും മറ്റുപല കേസുകളിൽ ഉൾപ്പെട്ടവരാണെന്നും എക്സൈസ് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത എംഡിഎംഎക്ക് മാർക്കറ്റിൽ പത്തുലക്ഷം രൂപ വില വരും.