
തിരുവനന്തപുരം: വർക്കല പാപനാശത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു. പാവനാശം ആൽത്തറ മൂട് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന സുരേഷ്, സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്. യുകെ മലയാളിയായ സുരേഷാണ് ഇവരെ ആക്രമിച്ചത്. കുത്തേറ്റ ഓട്ടോ ഡ്രൈവർമാരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. അക്രമി സുരേഷിനും കയ്യാങ്കളിയിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് പാപനാശം ആൽത്തറമൂട് ജംഗ്ഷനിൽ ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റത്. യുകെ മലയാളിയായ സുരേഷും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ വർക്കല ചാവടിമുക്ക് സ്വദേശി സന്ദീപിന് കുത്തേറ്റു. ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ സുരേഷിനും കുത്തേറ്റു. സുരേഷിന്റെ നെഞ്ചിലും, സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. പഴവർഗങ്ങൾ മുറിക്കാനുപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രദേശവാസികൾ വർക്കല പൊലീസിനെ വിവരമറിയിച്ചതോടെ, പൊലീസെത്തിയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam