ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ ഞെട്ടിച്ച് ആറ്റിങ്ങൽ നഗരസഭയിൽ 2 വനിതാ കൗൺസിലർമാർ രാജിവെച്ചു

Published : Feb 29, 2024, 05:57 PM ISTUpdated : Feb 29, 2024, 07:01 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ ഞെട്ടിച്ച് ആറ്റിങ്ങൽ നഗരസഭയിൽ 2 വനിതാ കൗൺസിലർമാർ രാജിവെച്ചു

Synopsis

ബിജെപിയിലെ രണ്ട് കൗൺസിലർമാർ രാജി വെയ്ക്കുന്നത്തോടെ ബിജെപിക്ക് 5 സീറ്റ് മാത്രമാകും. ഇതോടെ ബിജെപിയുടെ പ്രതിപക്ഷ സ്ഥാനത്തിനും മാറ്റമുണ്ടാകും. 

തിരുവനന്തപുരം : ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജിവെച്ചു. നഗരസഭ വാർഡ് 22 ചെറുവള്ളിമുക്ക് കൗൺസിലർ സംഗീതാറാണി വി.പി, വാർഡ് 28 തോട്ടവാരം കൗൺസിലർ ഷീല എ.എസ് എന്നിവരാണ് നഗരസഭാ സെക്രട്ടറി അരുണിന് രാജിക്കത്ത് നൽകിയത്. രാജിവെക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. സിപിഎം ഭരണ സമിതിയിലുള്ള ആറ്റിങ്ങൽ നഗരസഭയിൽ ആകെ 31 വാർഡുകളിൽ ബിജെപിക്ക് ഏഴും കോൺഗ്രസ്സിന് 6 സീറ്റുമാണ് ഉണ്ടായിരുന്നത്. അതിൽ ബിജെപിയിലെ രണ്ട് കൗൺസിലർമാർ രാജി വെയ്ക്കുന്നത്തോടെ ബിജെപിക്ക് 5 സീറ്റ് മാത്രമാകും. ഇതോടെ ബിജെപിയുടെ പ്രതിപക്ഷ സ്ഥാനത്തിനും മാറ്റമുണ്ടാകും. 

തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട: കഞ്ചാവും ചരസും രാസലഹരിയുമായി മൂന്നു പേര്‍ പിടിയില്‍


 

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും