
ചാരുംമൂട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് ബി ജെ പി പ്രവര്‍ത്തകരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വര്‍ഗ്ഗീയത ചുവയുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടത്താറുള്ള ഇവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശമായ വിധത്തില്‍ പോസ്റ്റിട്ടത്. സി പി എം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളവരേയും, സോഷ്യല്‍ മീഡിയ വഴി വര്‍ഗ്ഗീയ പ്രചരണം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്ന് നൂറനാട് എസ് ഐ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam