
ഇടുക്കി: ചെറുതോണിയിൽ രണ്ട് കുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നീ കുട്ടികളെയാണ് കാണാതായത്. പിന്നീട് ഇവരെ തൊടുപുഴയിൽ കണ്ടെത്തി.
ഇന്ന് വൈകിട്ട് ആറ് മണിക്ക് ഇവര്‍ ചെറുതോണി ആരാധനാലയത്തിൽ പോയിരുന്നു. ഞായറാഴ്ചകളിൽ കുര്‍ബാനയുള്ളപ്പോൾ പതിവായി ശനിയാഴ്ചകളിൽ ഇവര്‍ പള്ളിയിലെത്താറുണ്ട്. ആറ് മണിക്ക് ആരാധനാലയത്തിലെത്തിയ കുട്ടികൾ ബാഗ് അകത്ത് വച്ച ശേഷം ഇവിടെ നിന്ന് ഇറങ്ങിപ്പോയി. ഇത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ചെറുതോണി ടൗണിന് 100 മീറ്റര്‍ അകലെയുള്ള ഒരു വീടിൻ്റെ സിസിടിവി ദൃശ്യത്തിൽ കുട്ടികൾ നടക്കുന്നത് കണ്ടു. എന്നാൽ അതിന് ശേഷം കുട്ടികളെ കാണാൻ കഴിഞ്ഞിട്ടില്ല.
കുട്ടികളെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചിരുന്നു. കുട്ടികൾ ബസിൽ കയറിയെന്ന് തൊടുപുഴയിലേക്ക് പോയ ഒരു ബസിലെ കണ്ടക്ടര്‍ വിവരം നൽകിയതിന് അനുസരിച്ച് ഇവിടെ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവര്‍ എന്തിനാണ് തൊടുപുഴയ്ക്ക് പോയതെന്ന് വ്യക്തമല്ല. കുട്ടികളെ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം പൊലീസ് വീട്ടിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam