താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം; 7 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Published : Apr 16, 2024, 11:49 PM IST
താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം; 7 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Synopsis

ന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്.

കോഴിക്കോട്: താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. രാത്രി 10.30ഓടെ മുക്കം സംസ്ഥാന പാതയിൽ കുടുക്കിൽ ഉമ്മരത്ത് ആണ് അപകടമുണ്ടായത്. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്.

ഒരു കാറിലെ നന്മണ്ട സ്വദേശികളായ 6 പേർക്കും മറ്റൊരു കാറിലെ നരിക്കുനി സ്വദേശിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് വൈരാഗ്യം; വാഹന ഉടമയെ ഡ്രൈവര്‍ വെട്ടിപരിക്കേല്‍പ്പിച്ചു

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്