നെടുമങ്ങാട് ലൈംഗിക പീഡന ശ്രമത്തിനിടെ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസ്, 2 പ്രതികൾക്കും ജീവപര്യന്തം  

Published : Jan 31, 2025, 04:53 PM ISTUpdated : Jan 31, 2025, 04:56 PM IST
നെടുമങ്ങാട് ലൈംഗിക പീഡന ശ്രമത്തിനിടെ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസ്, 2 പ്രതികൾക്കും ജീവപര്യന്തം  

Synopsis

നെടുമങ്ങാട് സ്വദേശികളായ രാജേഷ്, അനിൽ കുമാർ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

തിരുവനന്തപുരം : നെടുമങ്ങാട് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ, രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. നെടുമങ്ങാട് സ്വദേശികളായ രാജേഷ്, അനിൽ കുമാർ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2011 സെപ്റ്റംബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് ജംങ്ഷനിലും പരിസര പ്രദേശത്തും അലഞ്ഞു നടന്ന  മധ്യവയസ്കയെ പ്രതികൾ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. വഴങ്ങാതെ വന്നതോടെ പ്രതികൾ മോളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

പാലക്കാട് മോട്ടോർ വാഹന വകുപ്പ് പോസ്റ്റുകളിൽ വീണ്ടും മിന്നൽ പരിശോധന; ഇത്തവണ പിടികൂടിയത് 1.61 ലക്ഷം രൂപ

 

 

 

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം