കൊല്ലത്ത് കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് മരണം; രണ്ട് പേര്‍ക്ക് പരിക്ക്

Published : Sep 06, 2019, 08:24 AM ISTUpdated : Sep 06, 2019, 09:08 AM IST
കൊല്ലത്ത് കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് മരണം; രണ്ട് പേര്‍ക്ക് പരിക്ക്

Synopsis

ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം: കൊല്ലത്ത് പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പാരിപ്പള്ളിക്ക് സമീപമുള്ള പുത്തൻ കുളത്ത് ആന പാപ്പാന്മാർ കിടന്നുറങ്ങിയിരുന്ന കെട്ടിടം ശക്തമായ മഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എയർ ബാഗിന് പകരം എംഡിഎംഎ ഒളിപ്പിച്ചു; അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പിടികൂടിയത് 1.79 ഗ്രാം എംഡിഎംഎ, രണ്ട് യുവാക്കൾ അറസ്റ്റില്‍
കളിസ്ഥലത്തിന്റെ പരിസരത്ത് കണ്ടു, സംശയം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി, സ്റ്റേഡിയത്തിന് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു