ഒറ്റപ്പാലത്ത് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി, അപകടമെന്ന് സംശയം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

Published : Jan 09, 2024, 06:00 PM IST
ഒറ്റപ്പാലത്ത് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി, അപകടമെന്ന് സംശയം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

Synopsis

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രണ്ട് മൃതദേഹങ്ങളും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: രണ്ട് പേരെ ഒറ്റപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിലാണ് സംഭവം. റെയിൽവെ ട്രാക്കിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ട് പേരും പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികളാണ് ഇവരെന്നും പൊലീസ് പറയുന്നുണ്ട്. എന്നാൽ രണ്ട് പേരുടെയും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചതാവാമെന്നാണ് ആർപിഎഫിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രണ്ട് മൃതദേഹങ്ങളും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം