
കൊച്ചി: മുളന്തുരുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കാഞ്ഞിരമറ്റം സ്വദേശികളായ ജോയൽ ജോസഫ് ആന്‍റണി, നിസാം എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. മരിച്ച രണ്ടുപേരും ബൈക്ക് യാത്രികരാണ്.
ബൈക്ക് അപകടത്തില്‍ കാൽനടയാത്രക്കാരനും യുവാവും മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനുമാണ് മരിച്ചത്.
ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരിക്കേറ്റ് മെഡി കോളേജിൽ ചികിത്സയിലാണ്.
ചിത്രം: പ്രതീകാത്മകം
Also Read:- ഉത്സവത്തിനിടെ 100 അടി ഉയരമുള്ള കൂറ്റൻ രഥം തകര്‍ന്നുവീണു; പേടിപ്പെടുത്തുന്ന വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-