തൃശൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

Published : Oct 04, 2022, 09:08 PM ISTUpdated : Oct 04, 2022, 10:07 PM IST
തൃശൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

Synopsis

ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്

തൃശൂർ: ട്രെയിൻ തട്ടി തൃശൂരിൽ രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കെൽട്രോണിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ കയറി അഭ്യാസം, യുവാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം

അതേസമയം കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ട്രെയിനിന് മുകളിൽ കയറി നിന്ന് യുവാക്കൾ അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിച്ചു എന്നതാണ്. മൂന്ന് യുവാക്കളാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി നിന്ന് അപകടകരമാം വിധം വീഡിയോ ചിത്രീകരിച്ചത്. തല കീഴായി തൂങ്ങിക്കിടന്നും ചെരിഞ്ഞിരുന്നുമെല്ലാമായിരുന്നു ഈ സംഘത്തിന്‍റെ വീഡിയോ ചിത്രീകരിക്കൽ. ചെന്നൈയിലെ ലൈറ്റ് ഹൗസ് സ്റ്റേഷനും ബീച്ച് സ്റ്റേഷനും ഇടയിലാണ് വീഡിയോ ചിത്രീകരണം നടന്നിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായതോടെ ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ആളുകൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

വീഡിയോ കണ്ടവരെല്ലാം യുവാക്കളുടെ പ്രവർത്തിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ചെയ്തികളാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്നും തക്കതായ നടപടിയുണ്ടാകണമെന്നുമാണ് ഏവരും ആവശ്യപ്പെടുന്നത്. പശ്ചാത്തല സംഗീതമെല്ലാം കൊടുത്താണ് ട്രെയിനിന് മുകളിൽ നിന്നുള്ള വീഡിയോ ചിത്രീകരിച്ച് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഇലക്ട്രിക് കേബിൾ തൂണുകൾ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണെന്നതടക്കം വീഡിയോയിൽ വ്യക്തമാണ്. ഇത്രയും അപകടകരമായ രീതിയിൽ വീഡിയോ എടുക്കുന്നത് എന്തിനാണെന്നും പലരും സോഷ്യൽ മീഡിയയിൽ ചോദിച്ചിട്ടുണ്ട്. നേരത്തെ തന്നെ സാഹസികമായ വീഡിയോ ചിത്രീകരണങ്ങൾ ദുരന്തമായി മാറിയിട്ടുള്ളതിന്‍റെ വിവരങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്. ഇത്തരം സാഹസികത പ്രോത്സാഹിക്കപ്പെടേണ്ടതല്ലെന്നും ഇവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും വീഡിയോ ഷെയർ ചെയ്തും ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവത്തിൽ നടപടിയുണ്ടാകുമെന്നാണ് റെയിൽവെ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ