കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി ചായകുടിക്കാനെത്തിയ രണ്ട് പേര്‍ മരിച്ചു

Published : Jun 21, 2024, 10:54 AM ISTUpdated : Jun 21, 2024, 11:02 AM IST
കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി ചായകുടിക്കാനെത്തിയ രണ്ട് പേര്‍ മരിച്ചു

Synopsis

കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ലോറിയുടെ മുന്‍വശവും പൂര്‍ണമായി തകര്‍ന്നു.

കോഴിക്കോട്: പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്താണ് ഇന്ന് രാവിലെ 9.45ഓടെ അപകടം ഉണ്ടായത്. കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ലോറിയുടെ മുന്‍വശവും പൂര്‍ണമായി തകര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയ ആള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്ത് നില്‍ക്കുന്നതിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടം നടക്കുന്നതിന് തൊട്ട് മുന്‍പ് ഇവരെല്ലാം ബസ്സില്‍ കയറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്