കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; അമ്മയും മുത്തശ്ശിയും മരിച്ചു

Published : May 15, 2020, 02:45 PM ISTUpdated : May 15, 2020, 03:20 PM IST
കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; അമ്മയും മുത്തശ്ശിയും മരിച്ചു

Synopsis

രാവിലെ മഞ്ജുവിന്‍റെ ആറുവയസുള്ള കുട്ടി കളിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രക്ഷിക്കാനെത്തിയതായിരുന്നു ഓമന. തുടര്‍ന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്.

മാന്നാര്‍: ആലപ്പുഴ മാന്നാറിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. മാന്നാര്‍ ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്പന്റെ  ഭാര്യ ഓമന ( 65), മകന്‍ സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്. രാവിലെ പത്തരയ്ക്ക് ശേഷമാണ് സംഭവം.  പൊട്ടി വീണ വൈദ്യുതി കമ്പിയിൽ പിടിച്ചു കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും ജീവൻ നഷ്ടമായത്.

മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് റോഡിന് സമീപത്തെ വൈദ്യുതി ലൈന്‍ പൊട്ടി വീണിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന് സമീപം വഴിയരികിൽ നിന്ന മരത്തിന്‍റെ ചില്ല ഒടി‌‌ഞ്ഞ് വൈദ്യുതി ലൈനിൽ പൊട്ടി മുകളിലേക്ക് വീണിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ആറ് വയസ്സുകാരൻ ശബ്‍ദം കേട്ട് റോഡിലേക്ക് ഓടി.

വൈദ്യുതി ലൈനിൽ പിടിച്ച ചെറുമകനെ പിന്നാലെ ഓടിയെത്തിയ ഓമന തട്ടിമാറ്റി. ഇതിനിടെ ഓമനയ്ക്ക് ഷോക്കേറ്റു. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ മരുമകൾ മഞ്ജുവിനും ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ ഓമനയും മഞ്ചുവും തൽക്ഷണം മരിച്ചു.  നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ആറ് വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു