സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെല്ലങ്ങിപ്പാറ സ്വദേശി വിജയൻ, മണികണ്ഠൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തൃശൂർ: ചേലക്കരയിൽ വയലിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചത് ഷോക്കേറ്റെന്ന് കണ്ടെത്തൽ. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ (50) ആണ് മരിച്ചത്. പന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയിൽ നിന്നും അബദ്ധത്തിൽ ഉണ്ണികൃഷ്ണന് ഷോക്കേൽക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെല്ലങ്ങിപ്പാറ സ്വദേശി വിജയൻ, മണികണ്ഠൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player