
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികള്‍ മുങ്ങി മരിച്ചു. ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപതിയിൽ എത്തിച്ചു.
കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് മെമ്പർ അനസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam