പത്തനംതിട്ടയിൽ കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായി അഞ്ചു പേർ; നാട്ടുകാർ രക്ഷപ്പെടുത്തി

Published : May 05, 2024, 04:26 PM ISTUpdated : May 05, 2024, 04:30 PM IST
പത്തനംതിട്ടയിൽ  കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായി അഞ്ചു പേർ; നാട്ടുകാർ രക്ഷപ്പെടുത്തി

Synopsis

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്.

പത്തനംതിട്ട: ഏറത്ത്  കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്ന് രാവിലെയാണ് സംഭവം.

ഓടിക്കൂടിയ നാട്ടുകാർ, ഫയർഫോഴ്സ് എത്തും മുൻപ് എല്ലാവരെയും രക്ഷിച്ചു. അഞ്ച് പേരെയും അടൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ആഴമേറിയ കിണറ്റിൽ ഓക്സിജന്‍റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായത്.

കലീമും ചിന്നത്തമ്പിയും കാവേരിയും സഞ്ചുവും ദേവിയും; കടുത്ത ചൂട് കാരണം വാൽപ്പാറയിലേക്ക് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി