
കൊച്ചി: കുഴിപ്പള്ളി ബീച്ചിൽ വച്ച് കടലിൽ കാണാതായ രണ്ട് പെണ്‍കുട്ടികളെ കാണ്ടെത്തി. കുഴിപ്പള്ളി സ്വദേശിനികളായ സ്നേഹ, വിസ്മയ എന്നിവരെയാണ് ഏറെ നേരെത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇരുവർക്കും പരിക്കില്ല.
നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തു.