
തൃശൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളും സ്റ്റേഷന്‍ റൗഡികളുമായ അഖിനേഷ്, അസ്മിന്‍ എന്നിവര്‍ അറസ്റ്റില്‍. പൂമംഗലം എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടില്‍ അഖിനേഷ് (27), പുത്തന്‍ വീട്ടില്‍ അസ്മിന്‍ (29) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എടക്കുളം കുന്നപ്പിള്ളി വീട്ടില്‍ വിബിനെ (26) നെയും സുഹൃത്തനെയും പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് കാട്ടൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതി ഉച്ചയ്ക്ക് 3.30 മണിയോടെ വിബിന്റെ വീടിന് സമീപം വച്ചായിരുന്നു ആക്രമണം. അഖിനേഷ് കാട്ടൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധികളിലായി കൊലപാതകം, വധശ്രമം, അയുധം കൈവശം വയ്ക്കല്‍, സ്‌ഫോടക വസ്തു കൈവശം വയ്ക്കല്‍, മയക്കുമരുന്ന് കച്ചവടം, അടിപിടി എന്നിങ്ങനെയുള്ള ഏഴ് ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. അസ്മിന്‍ പോക്‌സോ, അടിപിടി, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള ആറ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു. ഇ.ആര്‍, എസ്.ഐ., ബാബു, ജി.എസ്.ഐമാരായ നൗഷാദ്, ഫ്രാന്‍സിസ്, മിനി, ജി.എസ്.സി.പി.ഒ. മുഹമ്മദ് ഷൗക്കര്‍, സിജു, സി.പി.ഒ. ദീക്ഷീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.