
തിരുവനന്തപുരം : സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ്റെ ബാലരാമപുരം ഔട്ലറ്റിൽ നിന്നും പണവും മദ്യവും മോഷണം പോയ കേസിൽ പ്രതികളെ പൊലീസ് പിടികൂടി.കണ്ണമ്മൂല ആട്ടറ ലെയ്നിൽ റഫീസ് ഖാൻ (32) വള്ളക്കടവിൽ ഷാറൂഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്. വീട് വാടകക്കെടുത്ത് മൽസ്യ കച്ചവടത്തിൻ്റെ മറവിൽ മോഷണം നടത്തുന്ന ഇവരുടെ പേരിൽ മറ്റ് നിരവധി മോഷണ കേസ്സുകൾ ഉണ്ടെന്നും പൊലീസ് വിശദമാക്കുന്നത്. റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രശാന്തൻ കാണിയുടെയും നെയ്യാറ്റിൻകര ഡിവൈ.എസ്പി സ്റ്റൂവർട്ട് കീലറുടേയും നേതൃത്വത്തിൽ ബാലരാമപുരം സർക്കിൾ ഇൻസ്പെക്ടർ കണ്ണനും സബ് ഇൻസ്പെക്ടർ ദീപും സംഘവും ചേർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ 12ന് രാത്രിയിലായിരുന്നു. ഔട്ലറ്റിലെ പൂട്ടുകൾ പൊളിച്ച് അകത്ത് കടന്ന് പണവും മദ്യവും മോഷ്ടിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam