
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
അതേസമയം, കണ്ണൂർ വിമാനത്താവളത്തിലും പൊലീസ് സ്വർണം പിടികൂടി. പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസർഗോഡ് സ്വദേശി അഹമ്മദ് അലിയാണ് 782.9 ഗ്രാം സ്വർണവുമായി പിടിയിലായത്. 46 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് എയർപോർട്ട് പൊലീസ് പിടിച്ചത്. ഇന്നലെ രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണം പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയിലായിരുന്നു. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികള്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.