ഒരേ സ്ഥലത്ത് നിന്ന് 2 ദിവസങ്ങളിലായി എത്തി; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ ബിസ്ക്കറ്റുകൾ, കയ്യോടെ പൊക്കി

Published : May 05, 2024, 11:57 PM ISTUpdated : May 06, 2024, 12:02 AM IST
ഒരേ സ്ഥലത്ത് നിന്ന് 2 ദിവസങ്ങളിലായി എത്തി; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ ബിസ്ക്കറ്റുകൾ, കയ്യോടെ പൊക്കി

Synopsis

രണ്ട് ദിവസങ്ങളിലായി ദമാമിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് കേസുകളിലായി അനധികൃതമായി കടത്തിയ 33 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് ദിവസങ്ങളിലായി ദമാമിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 

ഇന്നലെ ദമാമിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരനില്‍ നിന്ന് 11.60 ലക്ഷം രൂപയുടെ സ്വര്‍ണവും ഇന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് 21.34 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെതാണ് കസ്റ്റംസ് പിടികൂടിയത്. ബിസ്ക്കറ്റുകളുടെയും നാണയത്തിന്‍റെയും രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം