കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ജാവ ബൈക്ക് വയോധികന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചു, 2 പേർക്ക് പരിക്കേറ്റു

Published : Sep 25, 2025, 11:59 PM IST
Bike Accident

Synopsis

മര്‍ക്കസ് സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്ന അബൂബക്കര്‍ വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂട്ടറിന് പിറകില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കോഴിക്കോട്: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഉള്ള്യേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ജാവ ബൈക്ക് വയോധികന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പൂവുള്ളതില്‍ അബൂബക്കറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ വിദ്യാര്‍ത്ഥി ഉള്ള്യേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

ഇന്ന് രാവിലെ 9.30 ഓടെ മാമ്പൊയില്‍ കയറ്റത്തിലാണ് അപകടം നടന്നത്. മര്‍ക്കസ് സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്ന അബൂബക്കര്‍ വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂട്ടറിന് പിറകില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൂക്ഷിച്ചോളൂ... ഒന്നും രണ്ടുമല്ല, 400 രാജവെമ്പാലകൾ, കൊടും ചൂടിൽ മലപ്പുറത്ത് മാത്രം ഒരു മാസത്തിൽ പിടികൂടിയ കണക്ക്
വനിതാ ദിനത്തിൽ 10 വയസ്സുകാരി മുതൽ 74കാരി വരെ ഒരേ താളത്തിൽ, തൃശൂരിൽ 75 വനിതകൾ അണിനിരന്ന മാന്ത്രിക പഞ്ചവാദ്യം, അരങ്ങുണർത്തി സോപാനം സ്‌കൂൾ