ക്ഷേത്രഭൂമി സംബന്ധിച്ച് തർക്കം, കൊല്ലത്ത് കൂട്ടത്തല്ല്, രണ്ടുപേർക്ക് പരിക്ക് 

Published : Dec 26, 2022, 01:00 PM IST
ക്ഷേത്രഭൂമി സംബന്ധിച്ച് തർക്കം, കൊല്ലത്ത് കൂട്ടത്തല്ല്, രണ്ടുപേർക്ക് പരിക്ക് 

Synopsis

സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം : ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് സംഘ‍‍ര്‍ഷത്തിലേക്ക് എത്തിയത്. ഇരുവിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് വീണ്ടും പ്രശ്നമുണ്ടായത്. മരക്കഷ്ണങ്ങളുമായാണ് ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി