
കോഴിക്കോട്: മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. മുക്കം പാലത്തിനും നോര്‍ത്ത് കാരശ്ശേരി പാലത്തിനും ഇടയില്‍ വെച്ചാണ് അപകടമുണ്ടായത്. മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ചെത്തിയ രണ്ട് പേര്‍ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ തെറ്റായ ദിശയിലും വളഞ്ഞുപുളഞ്ഞും ഇരു ചക്രവാഹനം ഓടിക്കുകയായിരുന്നു.
പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് യാത്രികനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവര്‍ക്ക് പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് യാത്രികന്‍ അപകടകരമായ യാത്ര കണ്ട് അന്വേഷിക്കാനായി റോഡില്‍ നിര്‍ത്തിയപ്പോള്‍ മദ്യപസംഘം ഇയാളുടെ വാഹനത്തില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam