സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു; കൊടിയത്തൂർ സ്വദേശികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Published : Feb 09, 2025, 09:34 PM IST
സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു; കൊടിയത്തൂർ സ്വദേശികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Synopsis

പരിക്കേറ്റ ഇരുവരേയും മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം, ജാബിനാസിന്റെ നില ഗുരുതരമാണ്. 

കോഴിക്കോട്: കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊടിയത്തൂർ കാരാട്ട് സ്വദേശികളായ നെജ്നാബി (38), ജാബിനാസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. മുക്കം അഗസ്ത്യമുഴിയിൽ ഹൈസ്കൂൾ റോഡിലാണ് അപകടമുണ്ടായത്. റോഡരികിലെ കുഴിയിലേക്ക് വീണാണ് അപകടം. പരിക്കേറ്റ ഇരുവരേയും മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം, ജാബിനാസിന്റെ നില ഗുരുതരമാണ്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. അപകടത്തിൽ സ്കൂട്ട‍ർ പൂർണ്ണമായും തകർന്ന നിലയിലാണ്. 

രാവിലെ വീട്ടിൽ നിന്ന് ഓട്ടോയുമായി ഡ്രൈവറെ കാണാതായി; തെരച്ചിലിൽ വെള്ളായണി കായലിൽ മൃതദേഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു