കരിമ്പിൻ ജ്യൂസ് അടിക്കുന്നതിനിടെ അബദ്ധം, പിന്നെ1 മണിക്കൂര്‍ നീണ്ട പരിശ്രമം, മെഷീനിൽ കുടുങ്ങിയ കൈ പുറത്തെടുത്തു

Published : Feb 09, 2025, 08:29 PM IST
കരിമ്പിൻ ജ്യൂസ് അടിക്കുന്നതിനിടെ അബദ്ധം, പിന്നെ1 മണിക്കൂര്‍ നീണ്ട പരിശ്രമം, മെഷീനിൽ കുടുങ്ങിയ കൈ പുറത്തെടുത്തു

Synopsis

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ അബദ്ധം, ഒരു മണിക്കൂര്‍ വേദന തിന്നു, മെഷീനിൽ കുടുങ്ങിയ വിരൽ പുറത്തെടുത്തത് ഫയര്‍ഫോഴ്സ്  

കണ്ണൂര്‍: ഇരിട്ടി കല്ലുട്ടിയിൽ കരിമ്പിൻ ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങി യുവതിക്ക് പരിക്ക്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഇരട്ടി കല്ലുമുട്ടിയൽ  റോഡരികിൽ കരിമ്പിൻ ജ്യൂസ്  കടയിൽ ജ്യൂസ് തയ്യാറാക്കുന്നതിനിടയിൽ  മെഷിന്റെ ഉള്ളിൽ കൈ കുടുങ്ങിയാണ് കല്ലുമുട്ടി സ്വദേശിയായ മല്ലികക്ക് പരിക്ക് പറ്റിയത്. 

കൈ കുടങ്ങിക്കിടക്കുന്നത് നിലവിളിക്കുന്നത് കണ്ട് നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വൈകാതെ എത്തിയ പൊലീസും ഫയർഫോഴ്സും ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ കട്ടിംഗ് മെഷിൻ കൊണ്ടുവന്ന കരിമ്പിൻ ജ്യൂസ് മിഷൻ കട്ട് ചെയ്താണ് കൈ പുറത്തെടുത്തത്. നാലോളം വിരലുകൾ മിഷനൽ കുടുങ്ങി ചതഞ്ഞ നിലയിലാണ് പരിക്കേറ്റ മല്ലികയെ ഇരട്ടിയുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.

ഒരു രസത്തിന് എടുത്തിട്ടതാണ്, ഇത്രയും വലിയ വിനയാകുമെന്ന് കരുതിയില്ല, ഒടുവിൽ വേദന മാറ്റിയവര്‍ക്ക് നന്ദി ഷസ

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം