
തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുഡ്സ് കാരിയറിൽ ഉണ്ടായിരുന്ന പാലക്കാട് ആലത്തൂർ സ്വദേശികളായ ഷാഹുൽ ഹമീദ് (45), ജോസഫ് ജോർജ് (58) എന്നിവർക്കാണ് പരിക്കേറ്റത്.
വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ടിപ്പറും തൈക്കാട് ഭാഗത്തേക്ക് പോയ വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read More : 'മാഡ് മാക്സ്' പ്രൈവറ്റ് ഗ്രൂപ്പിൽ ഇടപാട്, ഡോർ ടു ഡോർ സാധനമെത്തും; എല്ലാം വെറൈറ്റി ഡ്രഗ്സ്, ഒടുവിൽ പിടി വീണു
അതിനിടെ തെങ്കാശിക്കു പോകുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ബസും എതിരെ വന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. കഴിഞ്ഞ ദിവസം തെന്മല മൃഗസംരക്ഷണ ചെക്ക് പോസ്റ്റിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും ആളപായമില്ല. അപകടത്തെ തുടർന്നു തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി സ്തംഭിച്ചു. പൊലീസെത്തിയാണ് ഗതാഗതകുരുക്കഴിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam