അനധികൃത ചെങ്കൽ ഖനനവും മണ്ണ് കടത്തും; റവന്യു അധികൃതർ ലോറികൾ പിടികൂടി

Published : Sep 22, 2023, 10:15 PM IST
അനധികൃത ചെങ്കൽ ഖനനവും മണ്ണ് കടത്തും; റവന്യു അധികൃതർ ലോറികൾ പിടികൂടി

Synopsis

താമരശേരി താലൂക്കില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികള്‍ പിടിച്ചെടുത്തത്.

കോഴിക്കോട്: താമരശ്ശേരിയില്‍ അനധികൃതമായി ചെങ്കല്ലും മണ്ണും കടത്തിയിരുന്ന ലോറികള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടികൂടി. രണ്ടിടങ്ങളില്‍ നിന്നാണ് രണ്ട് ലോറികള്‍ പിടിച്ചെടുത്തത്. കോടഞ്ചേരി വില്ലേജിൽ വേളംങ്കോട് കാപ്പാട്ട് മലയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്ന സ്ഥലത്തുനിന്ന് ഒരു ലോറിയും കിഴക്കോത്ത് കച്ചേരിമുക്ക് നരിക്കുനി റോഡിൽ കാവിലുംമാരം എന്ന സ്ഥലത്തുനിന്ന് അനധികൃതമായി മണ്ണ് കടത്തിലേർപ്പെട്ട ഒരു ലോറിയും റവന്യു അധികൃതർ പിടികൂടി. താമരശ്ശേരി താലൂക്ക് മണ്ണ് മണൽ സ്ക്വാഡ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എൻ.സി. രതീഷിന്റെ നേതൃത്വത്തിൽ സീനിയർ ക്ലർക്കുമാരായ ജഗനാഥൻ, ലിജി. ഡ്രൈവർ സുനി എന്നിവർ അടങ്ങിയ സംഘമാണ് ലോറികൾ പിടികൂടിയത്.

Read also: 'വീട് വിട്ടിറങ്ങാന്‍ കാരണം കുടുംബ പ്രശ്‌നങ്ങള്‍'; വയനാട്ടില്‍ നിന്ന് കാണാതായ യുവതി പറയുന്നു

ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു
കോഴിക്കോട്: നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു. തകരപ്പാടിയ്ക്ക് ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം ചുരത്തിൽ ഗതാഗത കുരുക്ക് നേരിട്ടു. ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ