18നാണ് യുവതിയും അഞ്ച് മക്കളും കമ്പളക്കാട്ടെ വീട്ടില്‍ നിന്ന് ഇറങ്ങി പോന്നത്.

കല്‍പ്പറ്റ: കുടുംബ പ്രശ്‌നങ്ങളാണ് വീട് വിട്ടിറങ്ങാന്‍ കാരണമെന്ന് വയനാട്ടില്‍ നിന്ന് കാണാതായ വീട്ടമ്മ. ഭര്‍തൃസഹോദരിക്കൊപ്പം താമസിക്കാന്‍ ഇഷ്ടമല്ലെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് അന്നദാന മണ്ഡപത്തില്‍ വരി നില്‍ക്കുമ്പോഴാണ് വയനാട്ടില്‍ നിന്ന് കാണാതായ ഇവരെ കണ്ടെത്തിയത്. നിലവില്‍ ഗുരുവായൂര്‍ കിഴക്കേ നടയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് വീട്ടമ്മയും അഞ്ച് മക്കളും. എല്ലാവരും സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു. അല്പസമയത്തിനകം വയനാട് പൊലീസെത്തി ഇവരെ കൂട്ടിക്കൊണ്ടു പോകും. 

18നാണ് യുവതിയും അഞ്ച് മക്കളും കമ്പളക്കാട്ടെ വീട്ടില്‍ നിന്ന് ഇറങ്ങി പോന്നത്. ചേളാരിയിലെ തറവാട്ടിലേക്കെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ആറ് പേരും ചേളാരിയില്‍ എത്താതെ വന്നതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഫോണില്‍ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെ ഭര്‍ത്താവ് കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂര്‍, ഫറോക്ക്, രാമനാട്ടുകര, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവര്‍ താമസിച്ചിരുന്നത്.

യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

YouTube video player