കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്

Published : Dec 07, 2025, 07:40 AM IST
Ganja Arrest

Synopsis

കൊല്ലത്ത് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഡാൻസഫ് സംഘവും ഈസ്റ്റ് പോലീസും ചേർന്ന് ഇവരെ പിടികൂടിയത്. 

കൊല്ലം: ട്രെയിനിൽ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി 2 പേർ ഡാൻസഫ് സംഘത്തിന്റെ പിടിയിൽ. ചാത്തന്നൂർ ഇത്തിക്കര മീനാട് വയലിൽ പുത്തൻവീട്ടിൽ രാഹുൽ (23), തഴുത്തല മൈലക്കാട് നോർത്ത് കമല സദനത്തിൽ സുഭാഷ് ചന്ദ്രൻ (27) എന്നിവരെയാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിലും കെ എസ് ആർടിസി ഡിപ്പോകളിലുമടക്കം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

ഇതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ രണ്ട് ബാഗുകളുമായി കണ്ടെത്തിയ യുവാക്കളെ പരിശോധിച്ചത്. ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടുമാസത്തിനുള്ളിൽ നഗരത്തിൽ നടന്ന നാലാമത്തെ വൻ കഞ്ചാവ് വേട്ടയാണിത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. വിശദമായി ചോദ്യം ചെയ്ത് കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാണ് നീക്കം. ഈസ്റ്റ് എസ് എച്ച് ഒ പുഷ്പ കുമാർ, എസ് ഐ രെഞ്ചു, ഉദ്യോഗസ്ഥരായ ബൈജു ജെറോം, ഹരി ദിലീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ