ഇതര സംസ്ഥാന തൊഴിലാളികൾ ഏഴ് കിലോയിലധികം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി

Published : Jan 13, 2025, 02:49 PM IST
ഇതര സംസ്ഥാന തൊഴിലാളികൾ ഏഴ് കിലോയിലധികം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി

Synopsis

കഴിഞ്ഞ ദിവസമാണ് സ്വദേശത്തു നിന്ന് ഇരുവരും തിരിച്ച് ഇടുക്കിയിലെത്തിയത്. നേരത്തെയും ഇവർ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്നാണ് വിവരം. 

അടിമാലി: ഇടുക്കിയിൽ 7 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് പിടികൂടി. ഒഡീഷ സ്വദേശികളായ നിർമ്മൽ ബിഷോയി(35), നാരായൺ ബിഷോയ് (27) എന്നിവരാണ് 7.040 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനൂപ് വി.പി യുടെ നേതൃത്വത്തിലാണ് ഇടുക്കിയിൽ പരിശോധന നടത്തിയത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും. 

കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയിൽ നിന്നും ഇടുക്കിയിൽ മടങ്ങിയെത്തിയത്. പ്രദേശത്ത് വിൽക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെയും ഇവർ കഞ്ചാവ് എത്തിച്ചിട്ടുള്ളതായാണ് അധികൃതർക്ക് ലഭിക്കുന്ന വിവരം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അഷ്റഫ് കെ.എം, ദിലീപ് എൻ.കെ, പ്രവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, പ്രശാന്ത് വി, യദുവംശരാജ്, ധനീഷ് പുഷ്പചന്ദ്രൻ, സുബിൻ പി വർഗ്ഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം
പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി